പത്തനംതിട്ട : കേരള വെള്ളാള മഹാസഭ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മിഷണറായി അഡ്വ.കെ.ജി.സുരേഷിനെ പത്തനംതിട്ട ജില്ലാ കോടതി ചുമതലപ്പെടുത്തി. യൂണിയൻ മണ്ഡലങ്ങളിൽ 8, വ്യക്തിമണ്ഡലങ്ങളിൽ 2, വനിതാ മണ്ഡലം 2, യൂത്ത് വിംഗ് 2 എന്നീ 14 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടവകാശമുള്ള അംഗങ്ങളുടെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 24ന് തിഞ്ഞെടുപ്പും 26ന് വോട്ടെണ്ണലും നടക്കും. ഔദ്യോഗിക ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11ന് റാന്നി ഹെഡ് ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |