പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ രണ്ടാം ദിനം അറിവായ മത്സരഫലങ്ങളിൽ തേവര എസ്.എച്ച് കോളേജ് മുന്നിൽ. രണ്ടാം സ്ഥാനത്ത് എറണാകുളം മഹാരാജാസ് കോളേജും മൂന്നാം സ്ഥാനത്ത് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജും എത്തി. കോളേജുകൾ നേടിയ പോയിന്റ് നില സംഘാടകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തിരുവാതിര, കേരള നടനം, സംഘഗാനം, കഥകളി, അക്ഷര ശ്ലോകം, ഭരതനാട്യം (ആൺകുട്ടികൾ), പദ്യം ചൊല്ലൽ, കാവ്യകേളി എന്നിവയുടെ ഫലം മാത്രമാണ് ശനിയാഴ്ച പുറത്തുവന്നത്. ഇതിൽ മൂന്ന് ഇനങ്ങളിൽ തേവര എസ്.എച്ച് കോളേജ് ഒന്നാം സ്ഥാനവും രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനവും ഒരിനത്തിൽ മുന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം മഹാരാജാസ് കോളേജ് മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടിനങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനവും നേടി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒരിനത്തിൽ ഒന്നാംസ്ഥാനവും ഒരിനത്തിൽ രണ്ടാം സ്ഥാനവും മൂന്നിനങ്ങളിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |