ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ സംയുക്തയോഗം ഇന്ന് രാവിലെ 10ന് യൂണിയൻ ഷോപ്പിംഗ് കോപ്ലക്സിലെ സരസകവി മൂലൂർ സ്മാരക ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം യൂണിയന്റെ വിവിധ പദ്ധതികൾ വിശദീകരിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ബി.ജയപ്രകാശ്, സുരേഷ് എം.പി, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ പ്രസംഗിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ സ്വാഗതവും എസ്.ദേവരാജൻ കൃതജ്ഞതയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |