മലയാലപ്പുഴ : ഇന്ധനവില വർദ്ധനവിനെതിരെ സി.പി.ഐ നേതൃത്വത്തിൽ മലയാലപ്പുഴ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടൂർ മജീഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി സി.ജി.പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, മഹിളാസംഘം പഞ്ചായത്ത് സെക്രട്ടറി പ്രീജാ അരുൺ, എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശ്യാംരാജ്, പ്രസിഡന്റ് രാഹുൽ കൃഷ്ണൻ, കെ.പ്രസാദ്, സി.കെ.ദിവാകരൻ പി.കെ.രാമദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |