പത്തനംതിട്ട: എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കി ലോകത്തെ ഏറ്റവും മികച്ച ഭരണഘടന രാജ്യത്തിനായി എഴുതി യുണ്ടാക്കി കാലത്തിന് മുൻപേ നടന്ന നേതാവാണ് സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടനാ ശില്പിയുമായ ഡോ. ബി .ആർ. അംബേദ്കറെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി. ജെ. കുര്യൻ പറഞ്ഞു. ഭാരതീയ ദളിത്കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. അംബേദ്കർ ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ഡി.സി ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാജി കുളനട, ദളിത് കോൺഗ്രസ് ഭാരവാഹികളായ മഞ്ജു വിശ്വനാഥ്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ അർജ്ജുനൻ, എം.പി രാജു, ജ്ഞാനമണി മോഹൻ, പത്മാനന്ദ്, സാനു തുവയൂർ, കെ.എൻ മനോജ്, കെ.എൻ രാജൻ, എം.കെ കുട്ടപ്പൻ, അജിതാ കുട്ടപ്പൻ, ലതികല എസ്, വി.ടി പ്രസാദ്, ജി.ജോഗീന്ദർ, രാജൻ ആറന്മുള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |