ഏഴംകുളം: പുതുമല കാർഷിക വികസന കർഷക സാമൂഹിക ക്ഷേമ സഹകരണ സംഘം, സ്റ്റാർ ജാക്ക് ചക്ക ഫാക്ടറി എന്നിവയുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ കൂൺകൃഷിയിൽ സൗജന്യ പരിശീലനം നൽകുന്നു. 22ന് രാവിലെ 9 മുതൽ 1 വരെ ഏഴംകുളം പുതുമല പനക്കമുരുപ്പ് സ്റ്റാർ ജാക്ക് ചക്ക ഫാക്ടറി പരിസരത്താണ് പരിശീലനം. കൂൺകൃഷിയിൽ വിദഗ്ദ്ധയായ സുഷ പരീശീലനം നയിക്കും. കർഷകർ ഉൽപ്പാദിപ്പിക്കുന്ന കൂൺ ന്യായവിലയ്ക്ക് ശേഖരിക്കാൻ തുടർ നടപടികൾ സ്വീകരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വിളിക്കുക. ഫോൺ : 9495186299.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |