കോന്നി : കല്ലേലി ഉൗരാളിയപ്പൂപ്പൻക്കാവിൽ നടന്ന ആദിത്യ പൊങ്കാലയ്ക്ക് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഭദ്രദീപം തെളിച്ചു. ഡോ.എം.എസ്.സുനിൽ സംസാരിച്ചു. ചിറക്കര ദേവ നാരായണൻ , കോയിപ്പുറത്ത് നീലകണ്ഠൻ എന്നീ ഗജ വീരന്മാർക്ക് ആനയൂട്ട് നടത്തി. 999 മലകളുടെ മലക്കൊടിയുടെയും ഗജ വീരന്മാരുടെയും അകമ്പടിയോടെ പൊങ്കാല നിവേദ്യം സ്വീകരിച്ചു. സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. മത മൈത്രിസംഗമം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |