പന്തളം : കേരള പ്രവാസി സംഘം പന്തളം ഏരിയാസമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് പരുമല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷാ കോടാലി പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ഏരിയസെക്രട്ടറി കെ.ജി.ചന്ദ്രഭാനു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു പന്തളം ഏരിയാസെക്രട്ടറി വി.പി.രാജേശ്വരൻ നായർ, കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗങ്ങളായ പി.കെ.പ്രസാദ് ,ജെ.സലീം, ലൈലാ ഷാഹുൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷാ കോടാലി പറമ്പിൽ (പ്രസിഡന്റ് ), എ.രാജൻ റാവുത്തർ, കെ. ആർ.അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), കെ.ജി.ചന്ദ്രഭാനു (സെക്രട്ടറി), ഗീതാരാജൻ, കെ. പ്രസന്നൻ (ജോയിന്റെ സെക്രട്ടറിമാർ), ജെ സലീം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |