തിരുവല്ല: ഇരവിപേരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഞാറ്റുകാലാ തെക്കേക്കരയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം. കോഴിമല കോയിക്കപ്പറമ്പിൽ എം.ടി. രാജുവിന്റെ വീട്ടിലെ ബാത്ത് റൂമിന്റെ ഭിത്തി തുളച്ച് അടുക്കളയുടെയും ബെഡ്റൂമിന്റെയും ഭിത്തികളിൽ വിള്ളൽ രൂപപ്പെട്ടു. കൊച്ചുമകന് രാജുവിന്റെ ഭാര്യ മറ്റൊരു മുറിയിലിരുന്ന് ആഹാരം കൊടുക്കുമ്പോളാണ് സംഭവം. വീട്ടിലെ മെയിൻ സ്വിച്ചും മീറ്ററും വയറിംഗും പൂർണമായും കത്തിനശിച്ചു. സമീപ വീടുകളായ കൊച്ചുവിഴലിൽ തോമസുകുട്ടി, ലിറ്റി, മണക്കണ്ടത്തിൽ രാധാകൃഷ്ണൻ, വൈക്കത്തുശേരി ബേബി ജേക്കബ്, കാറ്റാനശേരിൽ ജോയി എന്നിവരുടെ വീടുകളിലെയും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഞാറ്റുകാലാ തെക്കേക്കര രാജുവിന്റ വീട്ടിൽ വിരുന്നെത്തിയ വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |