SignIn
Kerala Kaumudi Online
Saturday, 27 April 2024 1.05 AM IST

മഹാനായ ആർ.ശങ്കറാണ് മാർഗദർശി : വെള്ളാപ്പള്ളി

sndp

തിരുവല്ല: തന്റേടത്തോടെയും മുഖംനോക്കാതെയും സത്യത്തിന് മുന്നിൽ സധൈര്യമായി പോരാടാനുള്ള ഊർജ്ജവും ശക്തിയും പകർന്ന മഹാനായ ആർ.ശങ്കറാണ് തന്റെ മാർഗദർശിയെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ 4538 -ാം കുന്നന്താനം പൊയ്ക ശാഖയിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമൊക്കെയായി കേരളം കണ്ട പ്രഗത്‌ഭനായ ഭരണാധികാരിയാണ് ആർ.ശങ്കർ. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ച മഹദ് വ്യക്തിയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെ മനസിലാക്കി വാർദ്ധക്യകാല, വിധവാ പെൻഷനുകൾ ഉൾപ്പെടെയുള്ളവയ്ക്ക് തുടക്കംകുറിച്ചത് അദ്ദേഹമാണ്. സാമൂഹ്യനീതി പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കിടാൻ ആർ.ശങ്കർ ശ്രദ്ധാലുവായി. സങ്കീർണമായ പ്രശ്നങ്ങളെ നേരിടുമ്പോൾ ചാഞ്ചാടാതെ പാറപോലെ ഉറച്ചുനിന്നു. മുഖ്യമന്ത്രി സ്ഥാനംപോകുന്ന സ്ഥിതിയുണ്ടായപ്പോഴും വിട്ടുവീഴ്ചയില്ലാതെ തന്റെ ആദർശത്തിൽ ഉറച്ചുനിന്ന ധീരനായ നേതാവായിരുന്നു ആർ.ശങ്കറെന്ന് അദ്ദേഹം പറഞ്ഞു.

തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, ക്ഷേത്രത്തിന് ഗുരു വിനായക ക്ഷേത്രം കുന്നന്താനം എന്ന് നാമകരണം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ആമുഖപ്രസംഗവും യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സന്ദേശം നൽകി. പെരുന്ന സന്തോഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ലതാകുമാരി, യൂണിയൻ കൗൺസിലർമാരായ രാജേഷ്‌കുമാർ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാപ്രസിഡന്റ് ബിജീഷ് വിജയൻ, സെക്രട്ടറി സദാനന്ദപണിക്കർ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്‌ണൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിശാഖ് പി.സോമൻ, സൈബർസേന കൺവീനർ അശ്വിൻ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കൂടത്തിൽ, വാർഡ് മെമ്പർ ബാബു കുറുമ്പേശ്വരം,എ.കെ.സി.എച്ച്.എം.എസ് യൂണിയൻ സെക്രട്ടറി പി.കെ.രവി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മധുസൂദന കൈമൾ, വിവിധ ശാഖാ ഭാരവാഹികളായ രാധാകൃഷ്ണൻ, കെ.ശശിധരൻ, ഗിരീഷ് മല്ലപ്പള്ളി, വനിതാസംഘം ഭാരവാഹികളായ മണിയമ്മ സോമശേഖരൻ, ഉഷാ പ്രസാദ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.