ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ യുവജന സംഗമം ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വാതിലുകൾ ആണ് എന്ന് അദ്ദേഹം പറഞ്ഞു. ഗീവർഗീസ് സഹദായെ പോലെ അനീതിക്കെതിരെ പ്രതികരിക്കുന്ന ശിക്ഷകരായും സമൂഹത്തിന്റെ രക്ഷകരായും യുവാക്കൾ പ്രവർത്തിക്കണം. ഫാ.ഷിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.അബ്ദുസമദ് സമദാനി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോം മാത്യു, ഭദ്രാസന ജനറൽ സെക്രട്ടറി എം.ജെ.രഞ്ജു, ലിബിൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |