അടൂർ : റെഡ്ക്രോസ് ദിനാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. റെഡ് ക്രോസ് സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്റെ ജന്മദിനമായ മെയ് 8 ആണ് ലോക റെഡ് ക്രോസ് ദിനമായി ആഘോഷിക്കുന്നത്. ആർ.ഡി.ഒ തുളസീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ഹൈജീൻ കിറ്റ് വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ഡി.സജി നിർവഹിച്ചു. സി.ആർ മിനി, ഡോ.സുഭഗൻ, മോഹൻ ജെ.നായർ, ആർ.വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഹോം നഴ്സസ് അവാർഡുകൾ കെ.ആർ.സി പിള്ളയും ചികിത്സാ ധനസഹായങ്ങൾ പ്രൊഫ.ഇട്ടി വർഗ്ഗീസും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |