തിരുവല്ല: കുറ്റൂർ ഹൈസ്കൂൾ - ശാസ്താനട റോഡിന്റെ പുനർനിർമ്മാണം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു അദ്ധ്യക്ഷനായി. മെമ്പർമാരായ ജോയ് നെടുന്തറ, ടി.കെ.പ്രസന്നകുമാർ, ശ്രീജാ വിനോദ്, വിശാഖ് കുമാർ, അനൂപ് ഏബ്രഹാം, എ.കെ.ഗോപിദാസ്, പി.ടി.ലാലൻ, മനോജ്, അജികുമാർ, എം.ടി.ഓമനക്കുട്ടൻ, അനിൽ, സുധീഷ് വെൺപാല, വിവേക് നാഥ് എന്നിവർ പ്രസംഗിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. വെള്ളപ്പൊക്കംമൂലം നശിച്ച റോഡ് മണ്ണിട്ട് ഉയർത്തും. കലുങ്ക് പൊളിച്ചു പണിയലും ടാറിംഗും കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കലും ഇതോടൊപ്പം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |