തിരുവല്ല: സപ്ലെകോയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് അമ്പിളി ജംഗ്ഷനിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം നടന്നു. അമ്പിളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിവിഷണൽ സെയിൽസ് ഹെഡ് വിനായക് എം.മാലി, വാർഡ് കൗൺസിലർ മാത്യു ചാക്കോ, ഡോ. സബ്ജീവ് പട് ജോഷി, അഡ്വ.കെ.ജി രതീഷ് കുമാർ, ജിജി വട്ടശേരിൽ, എം.അനിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |