SignIn
Kerala Kaumudi Online
Friday, 26 April 2024 6.41 AM IST

ഓമല്ലൂരിൽ ഇന്നുമുതൽ കരക്കാരുടെ ഉത്സവം, ആറാട്ടിന് അഞ്ച് കരിവീരന്മാർ

omallor
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ മൂന്നാം ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര

ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റ നാലാംദിവസമായ ഇന്ന് മുതൽ കരക്കാരുടെ ഉത്സവം. പൈവള്ളി കരക്കാരുടെ വകയാണ് ഇന്നത്തെ ഉത്സവം. ഒന്നാംദിവസം തോളൂർ കുടുംബ സമിതിയും രണ്ടാംഉത്സവം മുല്ലശ്ശേരി മഠം വകയും ആണ് നടത്തിയത്. മൂന്നാം ദിവസമായ ഇന്നലെ പൊതുകമ്മിറ്റിക്കായിയിരുന്നു നടത്തിപ്പിന്റെ ചുമതല.

രണ്ട് ദിവസത്തെ ഉത്സവബലിക്ക് ശേഷം ഇന്ന് ശ്രീഭൂതബലിക്ക് തുടക്കമാകും. രാവിലെ എട്ടിന് പ്രത്യക്ഷ ഗണപതി പൂജ കഴിഞ്ഞാൽ ശ്രീഭൂതബലി ആരംഭിക്കും.

ഉച്ചയ്ക്ക് 1.30 മുതൽ ഓട്ടൻതുള്ളൽ. മൂന്നിന് ആറാട്ട് എഴുന്നെള്ളത്തിന് അഞ്ച് ഗജവീരന്മാർ അണിനിരക്കും. അഞ്ച് മണി വരെ തിരുസന്നിധിയിലെ സേവയ്ക്ക് ശേഷം ആറാട്ടു കടവിലേക്ക് പുറപ്പെടും. ഒരു മണിക്കൂർ ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ സേവയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.