പത്തനംതിട്ട : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന കൗൺസിലിന് മുന്നോടിയായി എ.എം.എ.ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് മികച്ച നിലയിൽ യോഗ പരിശീലിക്കുന്ന വ്യക്തിക്ക് അവാർഡ് നൽകുന്നു. ഒരു മിനിട്ടിൽ കുറയാത്ത വീഡിയോയും ബയോഡാറ്റയും സഹിതം 17ന് വൈകിട്ട് 5ന് മുമ്പായി അപേക്ഷിക്കാം. യോഗ ശാസ്ത്രത്തിലെ അറിവും കൂടി പരിഗണിച്ചായിരിക്കും അവാർഡ് നിർണയിക്കുക. 22ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ അവാർഡ് നല്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ജ്യോതി ശാലിനി : 98462 84884, ഡോ. അശ്വതി ആലീസ് ജോൺ: 9656489911.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |