പഴകുളം: ആലുംമൂട് - ചാല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. ആലുംമൂട് - നിന്ന് പെരിങ്ങനാട് പുത്തൻ ചന്ത, ചാല വഴി കുന്നത്തുകര, പതിനാലാം മൈൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. ചാലയിൽ നിന്ന് കിഴക്കോട്ടുള്ള റോഡിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്. ആനയടി - കൂടൽ റോഡിലും ടാറിംഗിനുള്ള നടപടികൾ പൂർത്തിയായി. ആലുംമൂട് - മുതൽ - ചാല വരെയുള്ള ഒന്നര കിലോമീറ്റർ മാത്രമാണ് തകർന്നുകിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |