തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിൽ മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 72 ലക്ഷം രൂപ ചെലവഴിച്ചു ഒൻപത് റോഡുകൾ ഗതാഗതയോഗ്യമാക്കി. റോഡുകളുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, അംഗങ്ങളായ തോമസ് ബേബി,വിഞ്ചു എലിസബത്ത് സേവ്യർ, സന്ധ്യാമോൾ ടി.എസ്, വൈശാഖ്.പി, ഗിരീഷ്കുമാർ എൻ.എസ്, പ്രീതീമോൾ.ജെ, ശ്യാംഗോപി, മായാമോൾ.കെ, ജിജോ ചെറിയാൻ, ഗ്രെസി അലക്സാണ്ടർ വിവിധകക്ഷി നേതാക്കളായ വിനയചന്ദ്രൻ, കെ.ബാലചന്ദ്രൻ, കോമളകുമാരി, സൂസമ്മജോർജ്ജ്, ജോയ് ആറ്റുമാലിൽ, വിജയകുമാർ, ബിനു കുര്യൻ ഈപ്പൻ,ഉദ്യോഗസ്ഥരായ മഞ്ജു ആർ.വി, വിജയൻ.കെ, റാസിഫ് എം. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
റോഡും ചെലവിട്ട തുകയും
ഒന്നാം വാർഡ് :
അത്തിമൂട്ടിൽപ്പടി - കണ്ണങ്കരിപ്പടി റോഡ് : (10ലക്ഷം), ക്രിസ്തോസ് പള്ളിപ്പടി - ശ്രായിൽപ്പടി റോഡ് (5 ലക്ഷം),
രണ്ടാം വാർഡ് :
തോട്ടോടിൽപ്പടി - കുന്തംകുത്തിൽ റോഡ് (18 ലക്ഷം).
മൂന്നാം വാർഡ് :
പുത്തൻകാവ് - കൊച്ചുവീട്ടിൽ - മംഗലശ്ശേരി റോഡ് (10 ലക്ഷം).
അഞ്ചാം വാർഡ് :
പുതുശ്ശേരി പടി - പുത്തൻപറമ്പിൽ പടി റോഡ് (5 ലക്ഷം), പടനിലത്ത് പടി - പൂവത്തുമൂട്ടിൽ പടി റോഡ് (4 ലക്ഷം).
പത്താം വാർഡ് :
കിടയിൽ വി.ജോർജ്ജ് സ്മാരക റോഡ്, കിടയിൽ പ്ലാത്തടി -ചാണിക്കാവ് റോഡ് (15 ലക്ഷം),
പന്ത്രണ്ടാം വാർഡ് :
മാധവസദനം - ആഴാത്തേരിൽ റോഡ് (5 ലക്ഷം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |