മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്ത് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ചെങ്ങരൂരെ സബ്സെന്റർ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. സാങ്കേതിക കാരണങ്ങളാൽ ശിലാസ്ഥാപനം നടത്തിയിട്ട് ഒരു വർഷത്തിന് ശേഷമാണ് പണികൾ തുടങ്ങിയത്. ഒന്നാംനിലയുടെ കോൺക്രീറ്റ് അടക്കമുള്ള നിർമ്മാണം പൂർത്തീകരിച്ചു. ചെങ്ങരൂർ കവലയിൽ നിന്ന് 400 മീറ്റർ അകലെയാണ് കെട്ടിടം പണിയുന്നത്. റോഡുനിരപ്പിൽ നിന്ന് താഴെയാണ് ഒന്നാംനിലയുടെ പ്രവർത്തികൾ പൂർത്തിയായത്.
മുൻ ജില്ലാപഞ്ചായത്ത് ഭരണസമിതി 19 ലക്ഷം രൂപ അനുവദിച്ചെങ്കിലും കെട്ടിട നിർമ്മാണത്തിന് ഈ തുക മതിയാകുമായിരുന്നില്ല. തുടർന്ന് നിലവിലെ ജില്ലാപഞ്ചായത്ത് ഭരണസമിതി പദ്ധതി വർഷം 8 ലക്ഷം രൂപകൂടി വകയിരുത്തിയാണ് പണി തുടങ്ങിയത്. 2007 സെപ്റ്റംബറിൽ വലിയ കണ്ടത്തിൽ ചെറിയാൻ വർഗീസ് സൗജന്യമായി നല്കിയ 5 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. കല്ലൂപ്പാറ പഞ്ചായത്തിലെ 1, 2, 3,14 വാർഡുകളിലെ താമസകാർക്കും മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തിലെ ചെങ്ങരൂർ കവല പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും സബ് സെന്റർ ഉപകാരപ്പെടും.
പ്രദേശവാസികൾ ഏറ്റവും അടുത്ത ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരുന്നതിന് ആറ് കിലോമീറ്റർ സഞ്ചരിക്കണം. സബ്സെന്ററിന്റെ പണി പൂർത്തിയാകുന്നതോടെ മൂന്ന് പഞ്ചായത്തുകളിലെ അതിർത്തിയിൽ താമസിക്കുന്നവർക്ക് ചികിത്സ ഒരുക്കാൻ പദ്ധതി ഗുണം ചെയ്യും.
എബി മേക്കരിങ്ങാട്ട്
കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |