കോഴഞ്ചേരി: ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം തൊളിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളിൽ കാലോചിത മാറ്റത്തിന് നിയമ നിർമ്മാണം നടത്തണമെന്ന് ജില്ലാ സമ്മേളനം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബി. ഹർഷകുമാർ അദ്ധ്യക്ഷനായി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ജെ.സുക്കാർണോ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ.ആർ.രവിപ്രസാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.വി.സ്റ്റാലിൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ, സെക്രട്ടറി പി.ജെ.അജയകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.വി.സജി, ജെ.ഷാജി, കെ.അനിൽകുമാർ, ബിനു വർഗീസ്, എസ്.കൃഷ്ണകുമാർ,വി.വേണു, എം.മനു, നൈജിൽ കെ ജോൺ എന്നിവർ സംസാരിച്ചു.
ഹർഷകുമാർ പ്രസിഡന്റ്, രവി പ്രസാദ് സെക്രട്ടറി
കോഴഞ്ചേരി : ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ പ്രസിഡന്റായി പി.ബി.ഹർഷകുമാറിനെയും സെക്രട്ടറിയായി അഡ്വ.ആർ.രവി പ്രസാദിനെയും തെരഞ്ഞെടുത്തു. 57 അംഗ ജില്ലാ കമ്മിറ്റിയിൽ കെ.അനിൽകുമാർ വർക്കിംഗ് പ്രസിഡന്റും എസ്.കൃഷ്ണകുമാർ ട്രഷററുമാണ്.
കുഞ്ഞമോൻ, ബിനു വർഗീസ്, സി.ആർ.രാജീവ്, ഷൈലജ, നൈജിൽ കെ ജോൺ (വൈസ് പ്രസിഡന്റുമാർ), വേണു, മനു തിരുവല്ല, സുജിതാകുമാരി, ഷെമീർ, ജിനു കൊടുമൺ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് സി.രാഗേഷ്, ജോർജ് ഫിലിപ്പ്, ഗീതാ രാജൻ, ഷെമീർ തിരുവല്ല, ഷിജു കുരുവിള എന്നിവരെയും തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |