ചിറ്റാർ : ലോക ജൈവവൈവിദ്ധ്യദിനത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിറ്റാർ യൂണിറ്റിന്റെയും ചിറ്റാർ ഗ്രാമ പഞ്ചായത്ത് ബി. എം.സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാട്ടറിവ് ശേഖരണം എന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രേംജിത് ലാൽ, പ്രസിഡന്റ് ആദർശാവർമ്മ, മേഖല സെക്രട്ടറി അജയൻ, വാസുക്കുട്ടി വട്ടക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. പഴയ കൃഷി രീതികൾ, കീടനിയന്ത്രണം, വളപ്രയോഗം, ഔഷധ സസ്യങ്ങൾ എന്നിവ സംബന്ധിച്ച് പഠനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |