മല്ലപ്പളി: സബ്.ആർ ടി ഓഫീസിന്റ നേതൃത്വത്തിൽ താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മിനിസിവിൽസ്റ്റേഷൻ കോൺഫെറൻസ് ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്കൂൾ ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. എഴുപതോളം ഡ്രൈവർമാർ പരിശീലനക്ലാസിൽ പങ്കെടുത്തു.പരിശീലന ക്ലാസിൽ പങ്കെടുത്ത ഡ്രൈവർമാർക്ക് ടെയിൻഡ് ഇ.ഐ.ബി ഡ്രൈവർ ബാഡ്ജ് നൽകി . ക്ലാസിനു ജോയിന്റ് ആർ.ടി.ഒ.എം ജി മനോജ്, എ.എം.വി.ഐ മാരായ സുരേഷ് ബാബു , ബിനോജ് എന്നിവർ നേതൃത്വം നൽകി. നേരത്തെ സ്കൂൾ ബസുകളുടെ മൺസൂൺകാല പരിശോധനയും ഫിറ്റ്നസ് പരിശോധനയും നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |