പഴകുളം:ഹോർട്ടി കോർപ്പിന്റെ ജില്ലാ വിപണനകേന്ദ്രം പഴകുളത്തു നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി ഹോർട്ടി കോർപ്പ് ജില്ലാഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. നാസർ പഴകുളം മോനിമാവിള, റോസമ്മാ സെബാസ്റ്റ്യൻ, നിസാർ ഫാത്തിമ, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.നിലമായിരുന്ന സ്ഥലം ഹോർട്ടി കോർപ്പിനു വേണ്ടി നികത്തുകയും ഷെഡ് നിർമ്മിച്ച് പത്ത് വർഷത്തേക്ക് വാടകയ്ക്ക് നൽകുകയും ചെയ്ത ശേഷമാണ് ഉടമ ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |