തിരുവല്ല: എം.സി. റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചങ്ങനാശേരി മാടപ്പള്ളി അരുണോദയത്തിൽ പ്രസന്ന, മകൾ അമല എന്നിവർക്കാണ് പരിക്കേറ്റത്. രാമൻചിറ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10.45 നാണ് അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസന്നയുടെ പരിക്ക് ഗുരുതരമാണ്. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊലീസെത്തി കാർ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |