തിരുവല്ല : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയും ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും സംയുക്തമായി സ്കൂളുകളിലും കോളേജിലും ലഹരിവിരുദ്ധ സന്ദേശറാലി നടത്തി. മർത്തോമ്മാ കോളജിൽ ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർ ഫ്ലാഗ് ഓഫ് ചെയ്തു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് കുമാർ, ജില്ലാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഡോ.റജിനോൾഡ് വർഗീസ്, റെഡ്ക്രോസ് പ്രോഗ്രാം കോർഡിനേറ്റർ സാമുവൽ ചെറിയാൻ, കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, കെ.പി.രമേശ്, റെഡ്ക്രോസ് സെക്രട്ടറി ബാബു കല്ലുങ്കൽ, വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. കായികാദ്ധ്യാപകൻ അനീഷ് തോമസിന്റെ നേതൃത്വത്തിൽ എയറോബിക് ഡാൻസ് അവതരിപ്പിച്ചു. സമാപനസമ്മേളനം അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.രമേശ്, ഡോ.സജി കുര്യൻ, ഗ്രേസ് കോശി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |