കോഴഞ്ചേരി : യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് അരുൺ ശശിയുടെയും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറി ദീപുവിന്റെയും വീട് തകർത്തത്തിൽ പ്രതിഷേധിച്ച് ജില്ലാസമിതിയുടെ നേതൃത്വത്തിൽ കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് നിതിൻ ശിവ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.ബിനുമോൻ, യുവമോർച്ച ജില്ലാസെക്രട്ടറി വിപിൻ വാസുദേവ്, ട്രഷറാർ ജിഷ്ണു കാരംവേലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |