പത്തനംതിട്ട : ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ഡോ. അംജിത് രാജീവൻ, ഡോ. എസ് നന്ദകുമാർ, സ്റ്റാൻലി ചാക്കോ തുടങ്ങിയവർ സെമിനാർ നയിച്ചു.
ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ അസീം, ഡെപ്യുട്ടി ഡി.എം.ഒ ഡോ.നന്ദിനി, ഡോ. ഇന്ദുബാല വിവിധ കോളേജുകളിൽ നിന്നുള്ള ഫുഡ് ആൻഡ് സയൻസ് ടെക്നോളജി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |