നാരങ്ങാനം: ചെറുകോൽ നാരങ്ങാനം പഞ്ചായത്തുകൾ പൂർണമായും റാന്നി പഞ്ചായത്തിലെ 11, 12, 13 വാർഡുകളും ഉൾപ്പെടുന്ന ജലവിതരണ പദ്ധതിക്ക് കാരാറായി. 65.04 കോടി രൂപയ്ക്കാണ് പദ്ധതി കരാർ ചെയ്തിരിക്കുന്നത്.
പമ്പാനദിയിൽ പുതമൺകടവിൽ നിർമ്മിക്കുന്ന കിണറിൽ നിന്ന് പമ്പ് ചെയ്ത് പ്രതിദിനം 10 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിലെത്തിക്കും.നാരങ്ങാനം പഞ്ചായത്തിലെ മഞ്ഞപ്ര മുരുപ്പ്, അന്ത്യാളംകാവ്, തോന്ന്യാമല ,കണമുക്ക്, ഭാഗങ്ങളിൽ സംഭരണികൾ നിർമ്മിച്ചാണ് വിതരണം നടത്തുന്നത്. ഇതിനായി മൂന്നു പഞ്ചായത്തിലുമായി 190 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കും. മന്ത്രി വീണാ ജോർജ്, റാന്നി എം.എൽ.എ.പ്രമോദ് നാരായൺ എന്നിവർ ഉൾപ്പെടുന്ന വിദഗ്ദ്ധസംഘം ടാങ്ക് നിർമ്മിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
ചെറുകോൽ, നാരങ്ങാനം പദ്ധതി നിലവിലുണ്ടെങ്കിലും ഈ മൂന്നു പഞ്ചായത്തുകളിലേയും ഉയർന്ന പ്രദേശങ്ങളിലൊന്നും വെള്ളം എത്തിയിരുന്നില്ല.പുതിയ പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ഈ പ്രശനത്തിന് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |