SignIn
Kerala Kaumudi Online
Friday, 26 April 2024 3.03 PM IST

അഷ്ടമിരോഹിണി വള്ളസദ്യ: കൂപ്പൺ വിതരണോദ്ഘാടനം

ashttamirohini-vallasadya

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം ഭക്തി സാന്ദ്രമായ അന്തരീഷത്തിൽ പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നടന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. പായിപ്പാട് പഴയിടത്തിൽ സജിത്ത് പി.എസ് ഇരട്ടക്കുട്ടികളായ ഗൗരിനന്ദയുടെയും നന്ദകിഷോറിന്റെയും വഴിപാടായി ആദ്യകൂപ്പൺ ഏറ്റുവാങ്ങി.
10,000, 5000, 2000, 1000 എന്നിങ്ങനെയാണ് അഷ്ടമിരോഹിണി വള്ളസദ്യയുടെ വഴിപാട് കൂപ്പണുകൾ‍ ലഭിക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യയുടെയും സമൂഹസദ്യയുടെയും നടത്തിപ്പിന് വിഭവസമാഹരണം ഉൾപ്പെടെ നടത്തുന്നതിനായി പള്ളിയോട സേവാസംഘത്തിന്റെ ഒരുഉപസമിതിയും പ്രവർത്തിക്കുന്നു.

പള്ളിയോട സേവാസംഘംപ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ.പിള്ള, ദേവസ്വം അസി.കമ്മിഷണർ സൈനുരാജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ഹരി, ഭക്തജന പ്രതിനിധികളായ കെ. ഹരിദാസ്,ജഗൻമോഹൻദാസ്,രാജേന്ദ്രബാബു എന്നിവരാണ് വള്ളസദ്യനിർവഹണ സമിതി അംഗങ്ങൾ.
കൊവിഡ് വ്യാപനം സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഴുവൻ പള്ളിയോടക്കരകളും വള്ളസദ്യയ്ക്കായി തയ്യാറെടുക്കുന്നത്.
പള്ളിയോട സേവാസംഘം ഭാരവാഹികളായ പാർഥസാരഥി ആർ.പിള്ള, സഞ്ജീവ് കുമാർ, പ്രദീപ് ചെറുകോൽ, വി.കെ.ചന്ദ്രൻ, കെ.ജി.കർത്താ, രതീഷ് ആർ. മോഹൻ, ശരത് പുന്നംതോട്ടം, ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ വി.ഹരി എന്നിവർ പങ്കെടുത്തു.

അഷ്ടമിരോഹിണി വള്ളസദ്യ ഓഗസ്റ്റ് 18ന്.

വഴിപാട് വള്ളസദ്യകൾ ഓഗസ്റ്റ് 4 മുതൽ ഒക്ടോബർ‍ 9 വരെ.

ബുക്ക് ചെയ്തിരിക്കുന്ന വഴിപാട് വള്ളസദ്യകൾ : 330

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.