SignIn
Kerala Kaumudi Online
Friday, 26 April 2024 3.02 PM IST

മഴപെയ്തു, മനോഹരിയായി മണ്ണീറ വെള്ളച്ചാട്ടം

mannira-waterfal

കോന്നി : മഴ പെയ്തതോടെ മണ്ണീറ വെള്ളച്ചാട്ടം കൂടുതൽ മനോഹരിയായി, നിറഞ്ഞൊഴുകുകയാണ് ഇപ്പോൾ. വെള്ളച്ചാട്ടത്തി‍ന്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളും എത്തുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്നവരാണ് മണ്ണീറയേയും അടുത്ത് കാണുന്നത്. കൊക്കാത്തോട് അപ്പൂപ്പൻതോട് വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന തോട്ടിലെ വെള്ളമാണ് മണ്ണീറ വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. വലിയ ഉയരത്തിൽ നിന്നല്ലാതെ പതിക്കുന്ന വെള്ളച്ചാട്ടം അപകടഭീതി ഉയർത്താത്തത് സഞ്ചാരികളെ ആകർഷിക്കുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കുപോകുന്ന മണ്ണീറ റോഡിലൂടെ വേണം ഇവിടെയെത്താൻ. സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടിയാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശം വനംവകുപ്പോ തണ്ണിത്തോട് പഞ്ചായത്തോ ഏറ്റെടുത്തെങ്കിൽ മാത്രമേ ഇവിടെ വികസനം സാദ്ധ്യമാകൂ. കോന്നി - തണ്ണിത്തോട് റോഡിലെ മുണ്ടോമൂഴിയിൽ നിന്ന് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ സമീപത്തെത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.