പള്ളിക്കൽ : ഇളംപള്ളിൽ - പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, യുവാക്കളിലെയും കുട്ടികളിലേയും വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നല്കിക്കൊണ്ട് "ലഹരിക്കെതിരെ യുവതയുടെ കരുതൽ" സൈക്കിൾ റാലി നടത്തി. പള്ളിക്കൽ പഞ്ചായത്തംഗം സുപ്രഭ സൈക്കിൾ റാലി ഫ്ലാഗ് ഒഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് വിമൽ കൃഷ്ണൻ റാലിക്ക് നേതൃത്വം നല്കി. ഭാരവാഹികളായ കൃഷ്ണകുമാർ, അഭിഷേക് ആർ, രഞ്ജിത്ത്.ആർ, അനന്തകൃഷ്ണൻ ബി, ആദിത്യ സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |