പത്തനംതിട്ട : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് ആഗസ്റ്റ് 13ന് പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂർ കോടതി സമുച്ചയങ്ങളിലും നടക്കും. ജില്ലയിലെ വിവിധ ദേശസാൽകൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും നിലവിൽ കോടതിയിൽ പരിഗണനയിലുളള സിവിൽ കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും, മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളും അദാലത്തിൽ പരിഗണിക്കും. വിവരങ്ങൾക്ക് അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോൺ : 0468 2220141.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |