പത്തനംതിട്ട : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ജില്ലാ മാർച്ചും ധർണയും നാളെ പത്തനംതിട്ടയിൽ നടക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക , സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾക്ക് ശക്തി പകരുക , ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും നടത്തുന്നത്.
രാവിലെ 10ന് കളക്ടറേറ്റ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും . പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കുന്ന ധർണ കെ.യു. ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ ടി.പി.രാജീവൻ , സി.ബിന്ദു എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.ബിന്ദു , ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ഹരികുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേശ് റാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |