വാഴമുട്ടം : വാഴമുട്ടം നാഷണൽ യു.പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ചിന്തകൾ എന്നപേരിൽ വിവിധ ശാസ്ത്ര പരിപാടികൾ സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര സെമിനാർ ഐ.എസ്.ആർ.ഒയിലെ മുൻ ബഹിരാകാശ ശാസ്ത്രജ്ഞൻ വി.പി.ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ ദിലീപ് മലയാലപ്പുഴ, അഡ്വ.സീമാ രാമകൃഷ്ണൻ, പി.എസ്.ഗോപി, സ്കൂൾ മാനേജർ രാജേഷ് ആക്ലേത്ത് , വാർഡ് മെമ്പർ ഗീതാകുമാരി ,ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ,അദ്ധ്യാപികമാരായ ദീപ്തി. ആർ. നായർ, സുനിലാ കുമാരി, ആർ പാർവ്വതി ,അമൽ ദീപ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |