SignIn
Kerala Kaumudi Online
Friday, 26 April 2024 7.42 PM IST

തിരുവല്ലയിലെ മെഗാതൊഴിൽ മേളയ്ക്ക് 21 സ്ഥാപനങ്ങൾ

job

തിരുവല്ല : നഗരസഭയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന മെഗാ തൊഴിൽ മേളയിൽ പൊതുമേഖലയിലെ ഉൾപ്പെടെ 21 സ്ഥാപനങ്ങൾ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ 1326 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. നാളെ രാവിലെ 8.30 മുതൽ തിരുവല്ല എം.ജി.എം സ്‌കൂളിൽ ആരംഭിക്കുന്ന രജിസ്‌ട്രേഷൻ കൗണ്ടറിൽ നേരിട്ടും രജിസ്‌ട്രേഷൻ ചെയ്യാം. തിരുവല്ല തപാൽ ഡിവിഷൻ, എൽ.ഐ.സി, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ജോബ്‌സ് ഓമെഗാ.കോം, എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, എച്ച്.ഡി.എഫ്‌.സി ബാങ്ക്, യൂനിമണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, മാക്‌സ് വിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയുൾപ്പെടെ സ്ഥാപനങ്ങളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുക. നഗരസഭ കുടുംബശ്രീ ദേശീയ നഗരം ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായാണ് സൗജന്യ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയതും അല്ലാത്തവരുമായ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് പങ്കെടുക്കാൻ അവസരം. ജോബ്‌സ് ഒമെഗാ. കോം മേളയിൽ പങ്കെടുത്തു വിദേശത്തേക്കുൾപ്പെടെ നിരവധി സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നതാണ്. ടീച്ചർമാർ, ജനറൽ ഡോക്ടർമാർ, ഐ.ടി സപ്പോർട്ട് എക്‌സിക്യൂട്ടീവ്, ഫാം ഹൗസ് വർക്കേഴ്‌സ്, നഴ്‌സ്, ബ്രാഞ്ച് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഫിനാൻസ് ഓഫീസർ, ഫാർമസിസ്റ്റ്, എഡ്യൂക്കേഷണൽ കൺസൾട്ടന്റ്, ഇൻഷുറൻസ് ഓഫീസർ, ഡെവലപ്പ്‌മെന്റ് ഓഫീസർ തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ അവസരങ്ങൾ മെഗാ തൊഴിൽ മേളയിലൂടെ ലഭ്യമാണ്. മന്ത്രി വീണാ ജോർജ് തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.