പത്തനംതിട്ട : നവതിയുടെ നിറവിലെത്തിയ ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ 13ന് ഉച്ചയ്ക്ക് 1.30ന് പൂർവ വിദ്യാർത്ഥി സംഗമം നടക്കും. ഉച്ചയ്ക്ക് 2.30ന് ദർശന ഓഡിറ്റോറിയത്തിൽ പൂർവ വിദ്യാർത്ഥി സമ്മേളനം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത അദ്ധ്യക്ഷതവഹിക്കും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് തോമസ് മാത്യു, എബിമോൻ എൻ.ജോൺ, രവീന്ദ്രവർമ്മ അംബാനിലയം, എം.ആർ.അനിൽകുമാർ മുട്ടത്ത്, സജയൻ ഓമല്ലൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |