പത്തനംതിട്ട :തുലാപ്പള്ളി പമ്പാവാലി സർവീസ് സഹകരണ ബാങ്കിലെ അനധികൃത ഇടപാടുകളും അഴിമതികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പമ്പാവാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജു വി.കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി കുറുപ്പ്,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, സുജൻ അട്ടത്തോട്,സന്തോഷ് കുമാർ,വാർഡ് മെമ്പർമാരായ അരുൺ അനിരുദ്ധൻ, ശ്യാം,പൊന്നമ്മ സോമൻ,മണ്ഡലം സെക്രട്ടറി അനീഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |