പന്തളം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ സ്റ്റോക്ക് ഹോൾഡർ കൺസൽട്ടേഷൻ മീറ്റിംഗ് നടത്തി. ചെയർപേഴ്സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സൂപ്രണ്ട് ഗിരിജ കുമാരി , ലോകബാങ്ക് പദ്ധതി പ്രതിനിധികളായ തോമസ് പണിക്കർ, ശിവപ്രസാദ്, സുധീപ്, ശ്രീവിദ്യ, ലക്ഷ്മി പ്രിയ, ഡെപ്യൂട്ടി ചെയർപേഴ്സൺ രമ്യ.യു, കൗൺസിലർമാരായ പുഷ്പലത, സുനിത് വേണു , പന്തളം വില്ലേജ് ഓഫീസർ സിജി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |