കൊടുമൺ : കൃഷിഭവന്റെ നേതൃത്വത്തിലുള്ള കാർഷിക കർമ്മസേന ഉദ്പാദിപ്പിക്കുന്ന ജീവവർദ്ധിനി ജൈവ വളക്കൂട്ടിന്റെ വിപണന ഉദ്ഘാടനം ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കും. കൊടുമൺ ആറാട്ടുകടവിനുസമീപം മൂലയിൽ ഭാഗത്താണ് നിർമ്മാണ യൂണിറ്റ്. പശുവളർത്തൽ കർഷകരുടെ വീടുകളിൽ നിന്ന് ചാണകം, ഗോമൂത്രം എന്നിവ നേരിട്ട് ശേഖരിച്ച് ഉണക്കിപ്പൊടിച്ച് പച്ചിലകളും ഉണക്കി ചേർത്താണ് വളത്തിന്റെ നിർമ്മാണം.
പഴയ നാടൻ കർഷകരുടെ കാർഷിക വളമാണ് പഞ്ചായത്ത് കാർഷിക കർമ്മസേന ഉണ്ടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |