നാറാണംമൂഴി: തദ്ദേശ സ്ഥാപനതലത്തിൽ കണ്ടെത്തിയിട്ടുള്ള അതിദരിദ്രരായവർക്ക് സൂഷ്മ സംരംഭങ്ങൾ ഏർപ്പെടുത്തി ഉപജീവനത്തിന് വഴിയൊരുക്കാൻ പഞ്ചായത്ത്തല ഉദ്യോഗസ്ഥർക്ക് കില മൈക്രോ പ്ലാൻ പരിശീലനം സംഘടിപ്പിച്ചു. നാറാണംമൂഴി പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാജോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ്, കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ, ഫാക്കൽറ്റി അംഗങ്ങളായ പി.എൻ.മധുസൂദനൻ, ജോൺ ശാമുവേൽ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |