പന്തളം:പുതുതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ, താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ . ബി.എസ് അനീഷ് മോൻ അദ്ധ്യക്ഷത വഹിച്ചു. ലാലി ജോൺ, എസ് ഹർഷൻ, ലതീഷ് ജെ ജോൺ, ജയപ്രസാദ് കെ, അരുൺ മോഹൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |