പത്തനംതിട്ട : കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾക്ക് കളങ്കം ഏല്പിച്ചു കൊണ്ട് ഇലന്തൂരിൽ നടന്ന നരബലിയിൽ പ്രതിഷേധിച്ചു പത്തനംതിട്ടയിൽ സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ നടത്തി. പുരോഗമന കലാ സാഹിത്യ സംഘം പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. അഡ്വ.ഡെന്നി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ മുഖ്യപ്രഭാഷണം നടത്തി. പി.സി.രാജീവ്, എസ്.രാജേശ്വരൻ, ജോൺ ടി.സാം, രാജേഷ് ചന്ദ്രൻ, ശ്രീകാന്ത്.പി.എ, എസ്.മണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |