പത്തനംതിട്ട : പട്ടിക ജാതിയിൽ പുതിയ വിഭാഗങ്ങളെ ചേർക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് പത്തനംതിട്ടയിൽ ചേർന്ന സാംബവ മഹാസഭ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിവൻ കാളി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി കെ.കെ.സഹദേവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.സുമേഷ് ബാബു, കെ.ഐ.കൃഷ്ണൻകുട്ടി, സി.ഡി.സുധീർ, കെ.കെ.രാജു, കൃഷ്ണൻകുട്ടി, കെ.കെ.ബാബു, പി.ആർ.കൃഷ്ണൻകുട്ടി, കെ.പി.രാമചന്ദ്രൻ, എം.ആർ.യദുകൃഷ്ണൻ, സി.പി.പ്രവീണഭായി, കെ.എസ്.കവിത, ശാരദപ്രഭാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |