പത്തനംതിട്ട : ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തുകളായ പന്തളം, പറക്കോട്, ഇലന്തൂർ, മല്ലപ്പള്ളി, റാന്നി, ഗ്രാമപഞ്ചായത്തുകളായ വടശേരിക്കര, റാന്നി അങ്ങാടി, മൈലപ്ര, ആനിക്കാട്, വള്ളിക്കോട്, കോഴഞ്ചേരി, കല്ലൂപ്പാറ, തുമ്പമൺ, ഓമല്ലൂർ, അടൂർ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്.
ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഗുണഭോക്തൃ ലിസ്റ്റ് നിർവഹണ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ടെങ്കിൽ അടിയന്തരമായി ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിർവഹണത്തിന് ആവശ്യമായ ഗുണഭോക്തൃ ലിസ്റ്റുകൾ ഗ്രാമപഞ്ചായത്തുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. വാർഷിക പദ്ധതിയിൽ റിവിഷൻ നടത്താനുള്ള തദ്ദേശ സ്ഥാപനങ്ങൾ എത്രയും വേഗം നടപടികൾ പൂർത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |