SignIn
Kerala Kaumudi Online
Friday, 26 April 2024 4.40 PM IST

സംസ്ഥാന റോളർ സ്കേറ്റിംഗ് : വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിൽ നിന്ന് 49 താരങ്ങൾ

photo
ജില്ലാ റോളർ സ്‌ക്കേ​റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി സംസ്ഥാന മൽസരത്തിൽ പങ്കെടുക്കുന്ന വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിലെ കായിക താരങ്ങൾ

വാഴമുട്ടം : ജില്ലാ റോളർ സ്‌കേ​റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ നിന്ന് ലോകചാമ്പ്യൻ അഭിജിത്ത് അമൽരാജ് അടക്കം 49 താരങ്ങൾ സംസ്ഥാന തലത്തിൽ മത്സരിക്കും. ഫ്രീസ്‌ക്കേ​റ്റിംഗ്, സോളോ ഡാൻസ്, ഷോ ഗ്രൂപ്പ്, ക്വാർടെ​റ്റ് ,പെയർ സ്‌ക്കേ​റ്റിംഗ്, പ്രിസിഷൻ എന്നീ ഇനങ്ങളിൽ കേഡ​റ്റ് ,സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലാണ് സംസ്ഥാനതല മൽസരങ്ങൾ നടക്കുക. ഇന്നും നാളെയും ആലപ്പുഴ വളവനാട് സ്‌ക്കേ​റ്റിംഗ് റിങ്കിലാണ് സംസ്ഥാന മൽസരം നടക്കുന്നത്. വിജയികളാകുന്നവർക്ക് ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ റോളർ സ്‌ക്കേ​റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കും. കഴിഞ്ഞ വർഷം പഞ്ചാബിലെ മൊഹാലിയിൽ നടന്ന ദേശീയ മൽസരത്തിൽ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ നിന്ന് 36 കുട്ടികൾ പങ്കെടുത്തിരുന്നു. സംസ്ഥാന മൽസരത്തിൽ കൂടുതൽ താരങ്ങളെ പങ്കെടുപ്പിക്കുന്നതും നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ നിന്നാണെന്ന് കോച്ച് ബിജു രാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.