പത്തനംതിട്ട : സാംബവ മഹാസഭ ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. പി.ആർ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാഭാരവാഹികളായി പി.ആർ.കൃഷ്ണൻകുട്ടി (പ്രസിഡന്റ്), എ.എൻ.ഭാസ്കരൻ (വൈസ് പ്രസിഡന്റ്), കെ.പി.രാമചന്ദ്രൻ (ജനറൽ സെക്രട്ടറി), സജിത്ത് മരങ്ങാട് (ജോയിന്റ് സെക്രട്ടറി), എം.കെ.ഗോപാലൻ മേലുക്കര (ട്രഷറർ), സാംബവ യൂത്ത് മൂവ്മെന്റ് ജില്ലാപ്രസിഡന്റ് അജികുമാർ ഇലന്തൂർ, സാംബവ വനിത സമാജം ജില്ലാപ്രസിഡന്റ് കെ.എസ്.കവിത, ജില്ലാ സെക്രട്ടറി പി.അഞ്ജലി എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |