അടൂർ: അടൂർ വൈ.എം.സി.എയുടെ 2022 - 2023 ലെ പ്രവർത്തനോദ്ഘാടനവും അഖിലലോക പ്രാർത്ഥനാവാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.കെ.വൈ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. അലക്സ് തോമസ് സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കുര്യൻ കോശി, സെക്രട്ടറി തോമസ് ജോൺ മോളേത്ത്, ട്രഷറാർ തോമസ് മാത്യു മങ്ങാട്, ഡയക്ടർ ബോർഡ് അംഗങ്ങളായ പി.എ മാത്യൂസ്, മാത്തുക്കുട്ടി, കെ.ഒ ജോൺ, ബാബു ജോൺ, അലക്സ് പി.മാത്യൂ , ജി.തോമസുകുട്ടി, റജി.വി. ശാമുവേൽ , ജോസ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബാബു ജോർജ് (പ്രസിഡന്റ് ), കുര്യൻ കോശി (വൈസ് പ്രസിഡന്റ്),തോമസ് ജോൺ മോളേത്ത് (സെക്രട്ടറി), തോമസ് മാത്യൂ മങ്ങാട് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |