ചിറ്റാർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിറ്റാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തുതല വിജ്ഞാനോത്സവം ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആദർശ വർമ്മ അദ്ധ്യക്ഷയായിരുന്നു. യൂണിറ്റ് സെക്രട്ടറി പ്രേംജിത് ലാൽ, മേഖലാ സെക്രട്ടറി അജയൻ, ബാലാവേദി ഏരിയ കമ്മിറ്റി അംഗം ഷെരിഫ്, അദ്ധ്യാപകരായ ജിജി, സനൂജ, സുജാദേവി, ആൻസി, അജു, ഷീല എന്നിവർ നേതൃത്വം നൽകി. 70 വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |