അടൂർ : സെന്റ് സിറിൾസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊഫ.മിനി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കാദമിക് ചെയർമാനും എസ്.എൻ ഐ.ടി സ്കൂൾ ഒഫ് മാനേജ്മെന്റ് ഡയറക്ടറുമായ ഡോ.കേശവ് മോഹൻ ഉദ്ഘാടനം ചെയ്തു. ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകൻ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.സിജി റെയ്ച്ചൽ ജോർജ്, ഡോ.ഒ.സി.പ്രമോദ്, ഷിബു ചിറക്കരോട്ട്, സുമനാ എം. സുനിൽ, ആമിന എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |