പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതിയിൽ 31വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ എട്ടാംക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് വരെ പഠിക്കുന്ന കുട്ടികൾക്ക് ഈ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. വാർഷിക പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് നേടിയിട്ടുള്ള എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ : 04682320158.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |